എറണാകുളം:മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടി ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്‌ജി പിന്മാറി. ജസ്‌റ്റിസ് സിഎസ് ഡയസാണ് പിന്മാറിയത്. ഹർജി മറ്റൊരു ബെഞ്ച് നാളെ (ജനുവരി 24) പരിഗണിക്കും.
വഖഫ് സംരക്ഷണ വേദിയാണ് ഹർജിക്കാർ. ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. യൂണിയൻ ലിസ്‌റ്റിൽ ഉൾപ്പെടുന്നതാണ് വഖഫ് ബോർഡ്. അതിനാൽ അനുബന്ധ നിയമനിർമാണവും മറ്റും കേന്ദ്ര സർക്കാരിന്‍റെ അധികാര പരിധിയിലുള്ളതാണ്.