ഇടുക്കി :ജില്ലയിലെ വിവിധയിടങ്ങളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ മഴ മുന്നറിയിപ്പുള്ളതുകൊണ്ട് ജില്ലയില്‍ ഇന്നും നാളെയും (മെയ് 22,23) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.
ഇടുക്കിയില്‍ മഴ ശക്തമാകും ; ഇന്നും നാളെയും റെഡ് അലര്‍ട്ട് - Idukki Rain Updates - IDUKKI RAIN UPDATES
ഇടുക്കിയില്‍ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ നിരോധിച്ചു.
Published : May 22, 2024, 10:03 AM IST
|Updated : May 22, 2024, 12:35 PM IST
ജില്ലയിലെ വിവിധയിടങ്ങളില്‍ രാവിലെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 20 സെന്‍റീമീറ്ററിന് മുകളിൽ മഴ ലഭിക്കും. മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ രാത്രികാല യാത്രകളും നിരോധിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്.