കേരളം

kerala

ETV Bharat / state

ഫെൻജല്‍ 'എഫക്‌ട്', ന്യൂനമർദം കേരളത്തിലൂടെ കടന്നുപോയി, ശക്തമായ മഴ തുടരുന്നു

ശക്തമായ മഴയെ തുടർന്ന് കാസർകോട് ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വടക്കൻ കേരളത്തിൽ മഴ തുടരും എന്നാണ് മുന്നറിയിപ്പ്.

HEAVY RAINFALL IN KASARAGOD  CYCLONE FENGAL  KERALA WEATHER UPDATE  കാസർകോട് മഴ
Heavy Rainfall In Kasaragod (ETV Bharat)

By ETV Bharat Kerala Team

Published : Dec 3, 2024, 10:01 AM IST

കാസർകോട്:ഫെൻജല്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിന് മുകളിലൂടെ സഞ്ചരിച്ച് കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബികടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇന്ന് പുലർച്ചെയോടെയാണ് ന്യൂനമർദം കേരളത്തിലൂടെ കടന്നുപോയത്. ഈ സമയം മധ്യ-വടക്കൻ കേരളത്തിലും മംഗലാപുരത്തും ശക്തമായ മഴ പെയ്‌തു.

വടക്കൻ കേരളത്തിൽ പ്രത്യകിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്നും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ (ഡിസംബർ 4) മുതൽ സാധാരണ കാലാവസ്ഥയിലേക്ക് മാറും. കേരളത്തിൽ ഇനി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കാസര്‍കോട് കനത്ത മഴ (ETV Bharat)

ചുഴലികാറ്റിന്‍റെ പ്രഭാവത്തിൽ ഉണ്ടായ കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. മലപ്പുറം വലിയ കുന്നിൽ 168 mm മഴയാണ് രേഖപ്പെടുത്തിയത്. കാസർകോട്, കണ്ണൂർ ജില്ലകളും ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ ശക്തമായ മഴ പെയ്‌തിരുന്നു. റോഡിലേക്കും ചില വീടുകളിലും വെള്ളം കയറി.

മഞ്ചേശ്വരത്ത് ഇടിമിന്നലിൽ പൊസോട്ട് സ്വദേശി ബിഎം സാബിറിന്‍റെ വീടിന് നാശനഷ്‌ടമുണ്ടായി. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളാണ് നശിച്ചത്. മാത്രമല്ല വീടിന്‍റെ ചുമരുകളിൽ വിള്ളലും രൂപപ്പെട്ടു. വീടുകളിലേക്ക് വെള്ളം കയറിയതിനാൽ ആളുകളെ ബന്ധു വീടുകളിലേക്ക് മാറ്റി. ബന്തിയോട് മൂസ ഹാജിയുടെ വീട്ടിലും വെള്ളം കയറി. രണ്ട് സ്ഥലങ്ങളിലും അഗ്നിരക്ഷാസേനയെത്തിയാണ് കുടുംബാംഗങ്ങളെ പുറത്തെത്തിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കൈക്കുഞ്ഞും വയോധികരുമുൾപ്പെടെ പന്ത്രണ്ടോളം പേരെ ഇരുവീടുകളിൽ നിന്നും ബന്ധു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചുറ്റുപാടുമുള്ള 16 കുടുംബങ്ങൾക്ക് അഗ്നിരക്ഷാസേന ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

അതേസമയം ശക്തമായ മഴയെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്തമഴയിൽ നാഷണൽ ഹൈവേയുടെ അവസ്ഥ പുഴ പോലെയായി. കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്.

Also Read:പെരുമഴയിൽ മുങ്ങി കാസർകോട്, റോഡ് പുഴപോലെ; ഞെട്ടിക്കുന്ന വീഡിയോ

ABOUT THE AUTHOR

...view details