ഇടുക്കി:കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇന്ന് (ജൂലൈ 15) രാത്രി 7 മണി മുതൽ നാളെ രാവിലെ 6 മണി വരെയാണ് നിരോധനം. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾ അനിയന്ത്രിതമായി ഇറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.