കേരളം

kerala

ETV Bharat / state

ശബരിമലയില്‍ അതിശക്തമായ മഴ: കാനന പാത അടച്ചു, കൂടുതല്‍ നിയന്ത്രണങ്ങള്‍ - RAIN WARNING SABARIMALA

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുളളതിനാല്‍ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം

KERALA RAIN ALERT  SABARIMALA NEWS  ശബരിമലയില്‍ ശക്തമായ മഴ  മഴ മുന്നറിയിപ്പ് ശബരിമല
Heavy Rain In Sabarimala (ETV Bharat)

By ETV Bharat Kerala Team

Published : Dec 2, 2024, 10:21 AM IST

പത്തനംതിട്ട:ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കലക്‌ടർ എസ് പ്രേം കൃഷ്‌ണൻ ഉത്തരവിറക്കി. അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം. ജില്ലയിലെ അംഗനവാടികൾ, പ്രെഫഷണൽ കോളജുകൾ, ട്യൂഷൻ സെന്‍ററുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന‌ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അണക്കെട്ടുകളിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല എന്നും നിര്‍ദേശമുണ്ട്.

നദികളില്‍ ഇറങ്ങുന്നതിന് വിലക്ക് (ETV Bharat)

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം:അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്ന് മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കലക്‌ടർ വി വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താത്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദേശം നൽകി.

Also Read:കേരളത്തില്‍ പെരുമഴ, നാലിടങ്ങളില്‍ റെഡ് അലര്‍ട്ട്; വിവിധ ജില്ലകള്‍ക്ക് അവധി

ABOUT THE AUTHOR

...view details