കേരളം

kerala

ETV Bharat / state

ചക്രവാതച്ചുഴി: കാറ്റിനും ഇടിമിന്നലിനും സാധ്യത, സംസ്ഥാനത്ത് വ്യാപക മഴ തുടരും - KERALA WEATHER UPDATE - KERALA WEATHER UPDATE

കേരളത്തില്‍ ഇന്നും വ്യാപക മഴ തുടുരം. ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്‍റെ ഫലമായി മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുളള കാറ്റിനും ഇടിമിന്നലിനും സാധ്യത.

WIDESPREAD RAIN IN KERALA  CYCLONIC CIRCULATION  YELLOW ALERT IN SEVEN DISTRICTS  സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ
Widespread rain in Kerala (ETV Bharat)

By ETV Bharat Kerala Team

Published : May 25, 2024, 1:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ തുടരും. വരുന്ന മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് 27 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് തുടുരും. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും മറ്റനാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലിനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ALSO READ:ബംഗാൾ ഉൾക്കടലിൽ ഇന്ന് 'റിമാൽ' രൂപപ്പെടും ; സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ നാളെ രാവിലെ വീണ്ടും ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി അര്‍ദ്ധ രാത്രിയോടെ ബംഗ്ലാദേശ് സമീപത്തുള്ള ബംഗാള്‍ തീരത്ത് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ABOUT THE AUTHOR

...view details