പത്തനംതിട്ട:ശബരിമലയിൽ ഇന്നും ഇന്നലെയുമായി (ഡിസംബർ 12, 13) അനുഭവപ്പെടുന്നത് ഈ വർഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ സന്നിധാനത്ത് 68 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് ഏറ്റവും കൂടിയ മഴയാണ്. അതേസമയം നിലയ്ക്കലിൽ 73 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിൽ സന്നിധാനത്ത് 14.6 മില്ലിമീറ്റർ മഴ ലഭിച്ചു. അതേസമയം നിലയ്ക്കലിൽ 1.6 മില്ലിമീറ്ററും പമ്പയിൽ 12.6 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച (ഡിസംബർ 12) റെഡ് അലർട്ടും വെള്ളിയാഴ്ച (ഡിസംബർ 13) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരുന്നു.