കേരളം

kerala

ETV Bharat / state

ലൈംഗിക കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവുകളുടെ സുരക്ഷ; സര്‍ക്കുലറിനുള്ള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ - DIGITAL EVIDENCE OF SEX CRIMES

ലൈംഗിക കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ച് സര്‍ക്കുലർ പുറത്തിറക്കാനുള്ള നടപടിക്രമം പുരോഗമിക്കുന്നു.

KERALA HIGH COURT  CIRCULAR FOR SAVE DIGITAL EVIDENCE  DIGITAL EVIDENCE OF SEX CRIMES
High court of Kerala (ETV Bharat)

By ETV Bharat Kerala Team

Published : May 27, 2024, 3:52 PM IST

എറണാകുളം: ലൈംഗിക കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ അനുസരിച്ച് സര്‍ക്കുലർ പുറത്തിറക്കാനുള്ള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് ഹൈക്കോടതി രജിസ്ട്രാര്‍. കോടതി ഉത്തരവ് ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിയ്ക്കും കൈമാറിയതായും രജിസ്ട്രാർ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ടാണ് ലൈംഗിക കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചത്. ഈ മാർഗ നിർദേശങ്ങൾ സർക്കുലർ ആയി പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സർക്കാര്‍ ഉപഹർജി നല്‍കിയിരുന്നു.

വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നുണ്ടെന്നു വ്യക്തമാക്കിയ ജസ്‌റ്റിസ് കെ ബാബു , സർക്കുലർ ഇറക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഉപഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിനു ഡിസംബർ 23-ന് സർക്കുലർ ഇറക്കിയതായിട്ടാണ് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കുലർ പുറത്തിറക്കാനുള്ള നടപടിക്രമം പുരോഗമിക്കുന്നു.

എഡിജിപി മുതൽ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർക്കും സർക്കുലർ നൽകിയതായി ഡിജിപി കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ ശുപാർശകൾ നടപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി സർക്കാരും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഉപഹർജിയിലെ നടപടികൾ അവസാനിപ്പിച്ചത്.

ALSO READ:മദ്യനയം: എക്സൈസ് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുന്നുവെന്ന് വിഡി സതീശൻ

ABOUT THE AUTHOR

...view details