കേരളം

kerala

ETV Bharat / state

വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നു; പലയിടത്തും വാഹനങ്ങൾ തടയുന്നു - HARTAL BEGINS IN WAYANAD

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെയാണ് ഇരുമുന്നണികളും ഹര്‍ത്താല്‍ നടത്തുന്നത്

HARTAL  WAYANAD LANDSLIDE  UDF LDF  വയനാട് ഹര്‍ത്താല്‍
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Nov 19, 2024, 6:24 AM IST

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജിൽ പണം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും വയനാട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ്ആറ് മണി മുതലാണ് ഹർത്താൽ ആരംഭിച്ചത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.

ലക്കിടിയിലും കൽപ്പറ്റയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പെട്രോൾ പമ്പുകളും അടഞ്ഞ് കിടക്കുന്നതിനാൽ അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ബുദ്ധി മുട്ടുന്നുണ്ട്.

ഹര്‍ത്താല്‍ പുരോഗമിക്കുന്ന വയനാട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ (ETV Bharat)
വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. യുഡിഎഫ് എൽഡിഎഫ് മുന്നണികൾക്ക് പുറമെ നിരവധി സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാന സര്‍ക്കാര്‍ എല്ലാ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചതിന് ശേഷവും കേന്ദ്രസഹായം ലഭിച്ചില്ലെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര നിലപാടിലും പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെവി തോമസിന് കത്ത് നല്‍കിയത്. അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.

ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയവ

വയനാട്ടില്‍ നടത്തുന്ന ഹർത്താലിൽ നിന്ന് ഔദ്യോഗിക വാഹനങ്ങളെ ഒഴിവാക്കി. ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവ ഒഴിവാക്കിയതായി ജില്ലാ യുഡിഎഫ്. ചെയർമാൻ കെകെ അഹമ്മദ് ഹാജി, ജില്ലാ യുഡിഎഫ് കൺവീനർ പിടി ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു.

Read Also:കൊട്ടിക്കലാശം കളറാക്കി മുന്നണികള്‍; പാലക്കാട്ടെ പരസ്യ പ്രചാരണം അവസാനിച്ചു

ABOUT THE AUTHOR

...view details