കേരളം

kerala

By ETV Bharat Kerala Team

Published : Mar 23, 2024, 1:08 PM IST

ETV Bharat / state

ആ മോഹം പൂവണിഞ്ഞു, കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ക്ഷണിച്ചതിൽ ഏറെ സന്തോഷം : ആർഎൽവി രാമകൃഷ്‌ണൻ - RLV Ramakrishnan On Kalamandalam

കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചതിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്‌ണൻ

RLV RAMAKRISHNAN ON KALAMANDALAM  INVITATION OF KERALA KALAMANDALAM  CASTEIST REMARK OF SATHYABHAMA  MOHINIYATTAM INVITATION
RLV RAMAKRISHNAN

ആർഎൽവി രാമകൃഷ്‌ണൻ സംസാരിക്കുന്നു

തൃശൂർ: കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ചതിൽ ഏറെ സന്തോഷമെന്ന് ആർഎൽവി രാമകൃഷ്‌ണൻ (RLV Ramakrishnan About invitation of Kerala Kalamandalam). കലാമണ്ഡലത്തിൽ എംഫിൽ, പിഎച്ച്ഡി ഒക്കെ ചെയ്‌തിട്ടുണ്ടെങ്കിലും അവിടെ ഇതുവരെ ചിലങ്ക കെട്ടാനുള്ള അവസരം ലഭിച്ചിരുന്നില്ല. എന്ത് പരിപാടി നടന്നാലും താൻ കാണിയായി അവിടെ ഉണ്ടാകുമായിരുന്നെന്നും ഇപ്പോൾ കിട്ടിയ വേദി താൻ ഒരു ചവിട്ടുപടിയായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ ആദരവോടെ കാണുന്ന വേദിയിൽ മോഹിനിയാട്ടം അവതരിപ്പിക്കുവാനുള്ള മോഹം പൂവണിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആർഎൽവി രാമകൃഷ്‌ണനെതിരെ ജാതി അധിക്ഷേപം നടത്തിയതിന് കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കേരള കലാമണ്ഡലത്തിൽ വിദ്യാർഥികൾ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമില്ലാത്ത ഇയാളെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അവര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. നിറമല്ല കലയാണ് നന്നാക്കേണ്ടത്, കലയുടെ കേന്ദ്രമാണ് കലാമണ്ഡലം നിറങ്ങളുടേതല്ല, കലാമണ്ഡലം സത്യഭാമ എന്നല്ല വെറും സത്യഭാമ, റേസിസം അവസാനിപ്പിക്കുക, സൗന്ദര്യം വെളുപ്പുമായി ഒരു ഉടമ്പടിയും വച്ചിട്ടില്ല, ആർഎൽവി രാമകൃഷ്‌ണന് ഐക്യദാർഢ്യം' തുടങ്ങിയ പ്ലക്കാർഡുകളും പ്രതിഷേധത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ ഉയർത്തി.

കറുത്തവരെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സത്യഭാമയ്‌ക്കെതിരെ ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

വിവാദ പരാമർശം ഇങ്ങനെ :മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ കുറച്ച് അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ കാല്‍ കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നതിന്‍റെ അത്രയും അരോചകമായിട്ട് ഒന്നുമില്ല. എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം കളിക്കേണ്ടത്. ഇവനെ കണ്ടുകഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല' എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം.

ABOUT THE AUTHOR

...view details