തിരുവനന്തപുരം:തലസ്ഥാനത്തെ മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെണ്‍ കുരങ്ങുകളാണ് കൂടിന് പുറത്തേക്ക് ചാടിയത്. ഇന്ന് (സെപ്‌റ്റംബര്‍ 30) രാവിലെയാണ് സംഭവം. സന്ദര്‍ശക കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് കുരങ്ങുകള്‍ ചാടിയത്. നിലവില്‍ ഇവ മൂന്നും മൃഗശാല വളപ്പിൽ തന്നെയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവില്‍ കുരങ്ങുകളെ ഭക്ഷണം നൽകി പിടികൂടാനാണ് ശ്രമമെന്നും അധികൃതർ വ്യക്തമാക്കി. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്നെത്തിച്ച ഹനുമാൻ കുരങ്ങ് ക്വാറൻ്റൈൻ പൂർത്തിയാക്കി സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടെ ചാടിപ്പോയത് മാസങ്ങൾക്ക് മുമ്പാണ്. അധികൃതരെ ദിവസങ്ങളോളം വട്ടം ചുറ്റിച്ച ശേഷം നഗരത്തിൽ നിന്ന് തന്നെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കുരങ്ങുകള്‍ പുറത്തേക്ക് ചാടിയത്.
Also Read:വനം വകുപ്പ് തിരിഞ്ഞ് നോക്കിയില്ല; ഷോക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി ഓട്ടോഡ്രൈവർ- വീഡിയോ