തൃശൂര്‍ : ഗുരുവായൂർ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസം ഭണ്ഡാരം എണ്ണിയപ്പോള്‍ ലഭിച്ചത് 4,98,14,314 രൂപ. സിഎസ്ബി ഗുരുവായൂർ ശാഖയ്‌ക്കാണ് ഇക്കുറി ഭണ്ഡാരം എണ്ണലിന്‍റെ ചുമതല. 1.795 കിലോ സ്വർണവും 9.980 കിലോ വെള്ളിയും ഈ മാസത്തിൽ ഭണ്ഡാരത്തിനുള്ളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര സർക്കാർ അസാധുവാക്കിയ രണ്ടായിരം, ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. രണ്ടായിരം രൂപയുടെ 20 നോട്ടുകളും ആയിരം രൂപയുടെ ആറ് നോട്ടുകളും അഞ്ഞൂറിന്‍റെ 38 നോട്ടുകളുമാണ് ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്. ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലുള്ള ഇ ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും പടിഞ്ഞാറേ നടയിലെ ഇ ഭണ്ഡാരം വഴി 44,797 രൂപയും ലഭിച്ചു.
Also Read:'ഉത്സവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം, ഇത് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല': രാഹുല്‍ മാങ്കൂട്ടത്തില്‍