തിരുവനന്തപുരം : സാമുഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിപ്പില്‍ സംസ്ഥാനത്ത് ആദ്യമായി നടപടി. മണ്ണ് പര്യവേഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌ത് ഉത്തരവിറക്കി. നാല് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെയും ഒരു സൂപ്രണ്ടിനെയും ഒരു ഗ്രേഡ് 2 ഓഫിസ് അറ്റന്‍ഡന്‍റിനെയുമാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്.
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി; മണ്ണ് സംരക്ഷണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ - SOCIAL WELFARE PENSION FRAUD
മണ്ണ് സംരക്ഷണ വകുപ്പിലെ കാര്‍ഷികോത്പാദന ഡയറക്‌ടറുടേതാണ് ഉത്തരവ്.
Published : 5 hours ago
18 ശതമാനം പലിശ സഹിതം തുക ഈടാക്കാനും മണ്ണ് പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പിലെ കാര്‍ഷികോത്പാദന ഡയറക്‌ടര്‍ ഉത്തരവിട്ടു. സസ്‌പെന്‍ഷന്‍ കാലവളവില്‍ ഇവര്‍ക്ക് ഉപജീവന ബത്ത മാത്രമേ ലഭിക്കൂ. അതേസമയം സസ്‌പെന്‍ഷന്‍റെ കാലാവധി വ്യക്തമാക്കിയിട്ടില്ല.
കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ് ഗ്രേഡ് 2 ഓഫിസ് അറ്റന്‍ഡന്‍റ് സാജിത കെ എ,
പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫിസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷീജാകുമാരി ജി, വടകര മണ്ണ് സംരക്ഷണ ഓഫിസ് സൂപ്രണ്ട് നസീദ് മുബാറക്ക് മന്‍സില്‍, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗവി പി, മീനങ്ങാടി മണ്ണ് പര്യവേക്ഷണ അസിസ്‌റ്റന്‍റ് ഡയറക്‌ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
Also Read:ഉയര്‍ന്ന പെന്‍ഷൻ: ജീവനക്കാരുടെ വേതനം സംബന്ധിച്ച വിവരങ്ങള്‍ ജനുവരി 31വരെ നല്‍കാം