കൊല്ലം: കടയ്ക്കലിൽ യുവാക്കള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്‍റെ ആക്രമണം. മണലുവട്ടത്താണ് സംഭവം. ക്ഷേത്ര ഉത്സവത്തിന് എത്തിയ യുവാക്കളെയാണ് ബിയർ കുപ്പികളുമായെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ഷംനാദ്, സജീർ, ഉസ്‌മാൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
നിരവധി കേസുകളിൽ പ്രതികളായ റൈജു, റെജു, ഷൈജു എന്നിവരാണ് ആക്രമിച്ചത്. മണലുവട്ടം ക്ഷേത്രത്തിന് സമീപമുളള കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന യുവാക്കളെ ഇവര്‍ ആക്രമിക്കുകയായിരുന്നു. കമ്പിവടിയും ബിയർ കുപ്പികളും ഉപയോഗിച്ച് യുവാക്കളുടെ തലയിൽ ഉൾപ്പെടെ ഇവര്‍ മാരകമായി ആക്രമിച്ചു. യുവാക്കളുടെ തലയിലടക്കം കുപ്പിച്ചില്ലുകള്‍ ഉണ്ടായിരുന്നു. യുവാക്കളുടെ കൈകള്‍ക്കും പൊട്ടലുണ്ട്.