കോട്ടയം:കോട്ടയം ഗാന്ധിനഗറിൽ വീട് കുത്തിത്തുറന്ന് മോഷണം. 20 പവന്റെ സ്വര്‍ണം കവര്‍ന്നു. ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്.
വെള്ളിയാഴ്ച (ജൂൺ 14) രാവിലെയാണ് ചന്ദ്രനും കുടുംബവും മൂന്നാറിൽ മകന്റെ വീട്ടിലേക്ക് പോയത്. ഞായറാഴ്ച രാത്രി തിരികെ എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വാതിലിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീട്ടുകാര്‍ അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരകളിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടതായി അറിയുന്നത്.