കേരളം

kerala

ETV Bharat / state

കാറില്‍ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌ത്തി കവര്‍ച്ച; മലപ്പുറത്തെ ജ്വല്ലറി ഉടമസ്ഥരായ സഹോദരങ്ങള്‍ക്ക് നഷ്‌ടമായത് 3.5 കിലോ സ്വര്‍ണം - GOLD ROBBERY IN MALAPPURAM

പെരിന്തല്‍മണ്ണ കെഎം ജ്വല്ലറി ഉടമകളായ കിനാത്തില്‍ യൂസഫ്, ഷാനവാസ് എന്നിവര്‍ക്കെതിരായാണ് ആക്രമണം.

MALAPPURAM GOLD ROBBERY  PERINTHALMANNA GOLD ROBBERY  KM JEWELERS ROBBERY  മലപ്പുറം സ്വര്‍ണ കവര്‍ച്ച
Gold stolen from jewelry owners (ETV Bharat)

By ETV Bharat Kerala Team

Published : Nov 22, 2024, 9:24 AM IST

മലപ്പുറം: ജ്വല്ലറി അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ കെഎം ജ്വല്ലറി ഉടമകളായ കിനാത്തില്‍ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയേറ്ററിന് സമീപം ഇന്നലെ രാത്രി 8:45 നാണ് സംഭവം.

പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവിൽ ഇവരുടെ വീടിന് മുന്നിലെ ഗേറ്റിൽ സ്‌കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിയുകയും പിന്നാലെ കാറിൽ ഉണ്ടായിരുന്നവർ യൂസഫിന്‍റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്‌തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറിൽത്തന്നെ കടക്കുകയുമായിരുന്നു.
കാറിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പെരിന്തൽമണ്ണ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഊട്ടി റോഡിലെ കെഎം ജ്വലറി ബിൽഡിങ് ഓടിട്ട കെട്ടിടത്തിൽ ആയതിനാൽ ആഭരണണങ്ങൾ കടയിൽ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടു പോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്‌ടപ്പെട്ട സ്വർണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും.

Also Read :'ബ്ലാക്ക്‌മാൻ' ഭീതിപരത്തി മോഷണം; കൗമാരക്കാര്‍ ഉൾപ്പെട്ട സംഘത്തെ സാഹസികമായി പിടികൂടി പന്തളം പൊലീസ്

ABOUT THE AUTHOR

...view details