കേരളം

kerala

ETV Bharat / state

ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ് - KASARAGOD GIRL ABDUCTION - KASARAGOD GIRL ABDUCTION

സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം പ്രതി വീട്ടിൽ നിന്ന് മാറിനിന്നത് കേസിന്‍റെ അന്വേഷണത്തിന് വഴിത്തിരിവായി

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി  10 YEAR OLD GIRL KIDNAPPED  GIRL WAS KIDNAPPED  കാസർകോട് പോക്‌സോ കേസ് പ്രതി
കുടക് സ്വദേശിയായ പി എ സലീം (Etv Bharat Network)

By ETV Bharat Kerala Team

Published : May 20, 2024, 9:23 PM IST

കാസർകോട്: ഉറങ്ങിക്കിടക്കന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ചെയ്‌ത് ലൈംഗിക അക്രമണത്തിന് ഇരയാക്കിയ കേസിൽ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കർണാടക കുടക് സ്വദേശിയായ പി എ സലീമിന്‍റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ഇയാൾക്കായി അന്വേഷണ സംഘം കുടകിലേക്ക് തിരിച്ചിട്ടുണ്ട്.

ക്രൂരകൃത്യം നടന്ന് അഞ്ചാം ദിവസമാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പൊലിസിന് ലഭിക്കുന്നത്‌. കർണാടക കുടക് സ്വദേശിയായ പി എ സലീമാണ് പ്രതി എന്ന് പൊലീസ് പറഞ്ഞു. വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് സലീം. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്‍റെ സംശയം ബലപ്പെടുത്തി.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി സലീം തന്നെയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചു. ഇയാൾ മറ്റൊരു പോക്‌സോ കേസിലും പ്രതിയാണെന്നാണ് സൂചന. പ്രതിയെ തിരിച്ചറിഞ്ഞയുടൻ പ്രത്യേക അന്വേഷണസംഘം കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

സലീമിന്‍റെ ബന്ധുവീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തി. കഴിഞ്ഞ ബുധനാഴ്‌ചയാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണ് പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ അന്വേഷണസംഘം.

Also Read : പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ് - Girl Kidnapped From KASARAGOD

ABOUT THE AUTHOR

...view details