പത്തനംതിട്ട :ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന ഏഴംഗ സംഘം കഞ്ചാവും മാരകായുധവുമായി പിടിയില്‍. രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പത്തനംതിട്ട കിടങ്ങന്നൂരിളുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന തിരുവനന്തപുരം നെല്ലിക്ക പറമ്പ് ജോബി ഭവനില്‍ ജോബി ജോസ് (34), ആലപ്പുഴ മാന്നാർ കയ്യാലയത്ത് തറയില്‍ അഖില്‍ (21), ചെങ്ങന്നൂർ ചക്കാലയില്‍ വീട്ടില്‍ വിശ്വം (24), ചെങ്ങന്നൂർ വാഴത്തറയില്‍ ജിത്തു ശിവൻ (26), കാരയ്ക്കാട് പുത്തൻപുരയില്‍ ഷെമൻ മാത്യു, മാവേലിക്കര നിരപ്പത്ത് വീട്ടില്‍ ആശിഷ് (21), ആലപ്പുഴ വലിയ കുളങ്ങര സ്വദേശി രജിത്ത് (23) എന്നിവരാണ് പിടിയിലായത്.
ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി പുലർച്ചെ നടത്തിയ റെയ്‌ഡില്‍ ആണ് സംഘം കുടുങ്ങിയത്. കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒന്നരയോടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.