കോഴിക്കോട്: സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോൾ ഡിജിറ്റൽ ലോകത്ത് സ്വയരക്ഷക്കുള്ള മാര്‍ഗങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. പാഴ്‌സലുകളിൽ നിയമവിരുദ്ധമായ സാധനങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞാണ് പുതിയ തട്ടിപ്പ്.
ലോക പ്രശസ്‌ത കൊറിയർ കമ്പനിയായ ഫെഡെക്‌സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകമാകുന്നത്. ഇത്തരം തട്ടിപ്പുകാർ പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റംസ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ കൊറിയർ കമ്പനികളുടെ പ്രതിനിധികൾ എന്ന് ആവകാശപ്പെട്ടാണ് ബന്ധപ്പെടുക. തുടര്‍ന്ന്, ഇരയ്ക്ക് നിയമവിരുദ്ധമായ വസ്‌തുക്കൾ അടങ്ങിയ പാക്കേജ് കൊറിയറിൽ വന്നെന്നും അവ നിയമപാലകരുടെ കസ്റ്റഡിയിൽ ആണെന്നും പറയുന്നു.
ഇര അവരുടെ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് അവകാശപെടുകയും നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പറഞ്ഞു ഭീഷിണിപെടുത്തുകയും ചെയ്യുന്നു. അറസ്റ്റ് ഒഴിവാക്കുവാൻ അല്ലെങ്കിൽ വെരിഫിക്കേഷന് വേണ്ടി എന്ന് പറഞ്ഞു തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫര്‍ ചെയ്യാൻ ഇരകളോട് ആവശ്യപ്പെടും. ആക്രമണാത്മക ഭാഷയും സമയപരിധിയും ഉൾപ്പെടെയുള്ള ഭീഷണിപ്പെടുത്തലില്‍ പിഴയൊടുക്കാനോ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങൾ നൽകാനോ ഇര സമ്മര്‍ദ്ദത്തിലാക്കുന്നു. പണമടച്ചതിന് ശേഷവും തട്ടിപ്പുകാരൻ ഭീഷണികൾ തുടരാം.
ഡിജിറ്റൽ സ്വയരക്ഷക്കുള്ള മാര്‍ഗങ്ങൾ എന്തൊക്കെ?
- ഒരു എൻഫോഴ്‌സ്മെന്‍റ് ഏജൻസിയും നിങ്ങളോട് ഫണ്ടുകൾ കൈമാറാൻ ആവശ്യപ്പെടില്ല. അല്ലാതെ തന്നെ സംശയാസ്‌പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അവർക്ക് അധികാരമുണ്ട്.
- സംശയാസ്‌പദമായ ആശയവിനിമയങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിലുള്ള ഫോൺ നമ്പറിലൂടെയും ഇ- മെയിലിലൂടെയും മാത്രം അധികാരികളെ ബന്ധപ്പെടുക.
- പൊതുവായ തട്ടിപ്പുകളെയും വഞ്ചന തന്ത്രങ്ങളെയും കുറിച്ച് അപ്ഡേറ്റ് ആയിരിക്കുക
- നിയമസാധുത സ്ഥിരീകരിക്കുന്നത് വരെ പേയ്മെൻ്റ് നിരസിക്കുക അല്ലെങ്കില്‍ വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കുക.
Also Read:'അയാം നോട്ട് എ റോബോട്ടി'ൽ ക്ലിക്ക് ചെയ്യുമ്പോൾ സംഭവിക്കുന്നതെന്ത്? ഞെട്ടിക്കുന്ന ചില വസ്‌തുതകളിതാ...