കോഴിക്കോട്: കുട്ടികൾ ഉൾപ്പെട്ട വാഹന മോഷണ സംഘം പൊലീസിന്‍റെ പിടിയിൽ. പള്ളിക്കൽ ബസാറിൽ താമസിക്കുന്ന ഫറോക്ക് പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷഹിം (18), പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ എന്നിവരെയാണ് ബേപ്പൂർ പൊലീസും ഫറോക്ക് ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
ബേപ്പൂർ ഫെസ്റ്റിനിടെയാണ് വിവിധ പാർക്കിങ് ഏരിയകളിൽ നിർത്തിയിട്ട നാലോളം ബൈക്കുകൾ മോഷണം പോയത്. മോഷണം പോയ മൂന്ന് ബൈക്കുകൾ അടുത്ത ദിവസങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിലെ സിസിടിവികൾ പരിശോധിച്ചതിൽ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക