എറണാകുളം:ലോകം പുതുത്സാരാഘോഷത്തിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫോര്‍ട്ട് കൊച്ചിയിലേക്ക് പുതുവത്സരാഘോഷത്തിനായി വൻ ജനാവലിയാണ് ഒഴുകിയെത്തുന്നത്. രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ചെറു സംഘങ്ങളായാണ് യുവാക്കളെത്തുന്നത്. ഇത്തവണ ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വെളി മൈതാനിയിലാണ് കൂറ്റൻ പാപ്പാഞ്ഞിയെ കത്തിക്കുക.
ആഘോഷങ്ങള്‍ ഒഴിവാക്കി കാർണിവൽ കമ്മിറ്റി:മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തെ തുടർന്ന് ഒരാഴ്‌ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളും പാപ്പാഞ്ഞിയെ കത്തിക്കലും ഒഴിവാക്കിയിരുന്നു. എന്നാല്‍ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 2ന് കാർണിവൽ റാലി നടത്തും.
പുതുവത്സര വൈബില്‍ ഫോർട്ട് കൊച്ചി:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ക്രിസ്‌മസ് ട്രീയും അലങ്കാര വിളക്കുകളും നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീയുമൊക്കയായി ഫോർട്ട് കൊച്ചിയും പരിസരവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ഫോർട്ട് കൊച്ചി ബീച്ചിലും പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി മൈതാനിയിലുമാണ് ആഘോഷങ്ങൾ പ്രധാനമായും നടക്കുക. വൈകുന്നേരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12 മണിക്ക് പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ പൂർത്തിയാകും.
പപ്പാഞ്ഞിയും വിവാദവും:കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിലാണ് വർഷങ്ങളായി പപ്പാഞ്ഞിയെ കത്തിച്ചുവരുന്നത്. എന്നാൽ ഇത്തവണ കാർണിവൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ള ഗാലാഡി കമ്മിറ്റി സ്വന്തം നിലയിൽ നേരത്തെ തന്നെ പപ്പാഞ്ഞിയെ തയാറാക്കിയിരുന്നു. എന്നാൽ പുതുവത്സര രാത്രിയിൽ ഈ പപ്പാഞ്ഞിയെ കത്തിക്കാൻ പൊലീസ് അനുമതി നിഷേധിച്ചു. ഇതിനെതിരെ ഗാലാഡി കൊച്ചി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു.
കഴിഞ്ഞ തവണ 80 അടി ഉയരമുള്ള പപ്പാഞ്ഞിയായിരുന്നു കാർണിവൽ കമ്മിറ്റി ഒരുക്കിയത്. ഇത്തവണ ഗാലാഡി കൊച്ചി 48 അടി ഉയരമുള്ള പോർച്ചുഗീസ് വയോധികൻ്റെ മുഖച്ഛായയുള്ള പപ്പാഞ്ഞിയെയാണ് ഒരുക്കിയത്.
ആരാണ് പാപ്പാഞ്ഞി...?