ഇടുക്കി:അഴിമതി ആരോപണം ഉയർന്ന മൂന്നാർ സഹകരണ ബാങ്കിനും പ്രസിഡന്‍റ് കെ വി ശശിക്കും സിപിഎമ്മിനുമെതിരെ ആരോപണവുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സഹകരണ ബാങ്കിനെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്.
സിപിഐഎം നേതൃത്വം നൽകുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ പണം ഉപയോഗപ്പെടുത്തി ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചതിലും ഹോട്ടൽ വാങ്ങിയതിലും അഴിമതി ഉണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത് സിപിഐഎം ജില്ലാ സെക്രട്ടറി അടക്കം നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെന്നും അഴിമതിയെ സംബന്ധിച്ച 2020 തന്നെ പാർട്ടിയെ ബോധ്യപ്പെടുത്തി എന്നത് അടക്കമുള്ള എസ് രാജേന്ദ്രൻ്റെ വെളിപ്പെടുത്തൽ. നേതാക്കന്മാരുടെ ഇപ്പോഴത്തെ ന്യായീകരണം മുൻകൂർ ജാമ്യമെടുക്കലാണെന്നും രാജേന്ദ്രൻ പറഞ്ഞു.