കോട്ടയം :കോട്ടയം മേലുകാവിന് സമീപം സിഎസ്‌ഐ മുൻ ബിഷപ് കെജി ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് സ്ത്രീ മരിച്ചു. ഇന്നു ഉച്ചയ്ക്ക് ശേഷം ആയിരുന്നു അപകടം സ്വദേശിനി റീന സാം ആണ് മരിച്ചത്. വാളകത്ത് വച്ചായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
സിഎസ്‌ഐ മുൻ ബിഷപ് കെജി ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പട്ടു; യുവതി മരിച്ചു - Former CSI Bishop Car Accideent - FORMER CSI BISHOP CAR ACCIDEENT
സിഎസ്‌ഐ മുൻ ബിഷപ് കെജി ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് സ്‌ത്രീ മരിച്ചു. വാളകത്ത് വച്ച് കാർ നിയന്ത്രണം വിട്ടാണ് അപകടം
Car In Which Former CSI Bishop Kg Daniel Was Traveling Met With An Accident (ETV Bharat)
Published : Jul 1, 2024, 9:24 PM IST
ബിഷപ്പിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഷപ്പിന്‍റെ വസതിയില്‍ ജോലിയ്ക്കായി എത്തിയിരുന്ന ആളായിരുന്നു റീന. ബിഷപ്പിൻ്റെ ഭാര്യയെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.