കേരളം

kerala

By ETV Bharat Kerala Team

Published : Jun 22, 2024, 9:43 AM IST

ETV Bharat / state

കള്ളക്കേസില്‍ വനം വകുപ്പ് ജയിലിൽ അടച്ച സംഭവം; നീതി തേടി സരുൺ സജി വീണ്ടും സമരത്തിൽ - Struggle For Justice By Sarun Saji

നീതി തേടി വീണ്ടും സമരത്തിനിറങ്ങി സരുൺ സജിയും കുടുംബവും. കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രമായില്ല. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കുടുംബം.

സരുണ്‍ സജി  ആദിവാസി യുവാവ് കള്ളക്കേസ്  SARUN PROTEST AGAINST FOREST DEPT  Idukki News
Sarun Saji Again In The Struggle For Justice (ETV Bharat)

നീതി തേടി സരുൺ സജി വീണ്ടും സമരത്തിൽ (ETV Bharat)

ഇടുക്കി:കിഴുകാനത്ത് വനപാലകർ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആദിവാസി യുവാവിനും കുടുംബത്തിനും ഇനിയും നീതി ലഭിച്ചിട്ടില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന് അപേക്ഷ നൽകിയിട്ട് 6 മാസം കഴിഞ്ഞു. സംഭവം നടന്ന് ഒന്നര വർഷമായിട്ടും നീതി നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഈ കുടുംബം.

സരുൺ സജി കാട്ടിറച്ചി കടത്തിയെന്നായിരുന്നു കേസ്. ഇതേ തുടർന്ന് സരുണിനെ ജയിലിടുക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് തെളിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും തുടർ നടപടികൾ എടുക്കാനോ നഷ്‌ടപരിഹാരം നൽകാനോ സർക്കാർ തയ്യാറായില്ല.

കേസുണ്ടായതോടെ ഈ കുടുംബത്തിൻ്റെ ജീവിതം തന്നെ വഴിമുട്ടി. മനുഷ്യാവകാശ കമ്മിഷൻ്റെ ഓരോ സിറ്റിങ്ങിലും പ്രതിഭാഗം കേസ് നീട്ടികൊണ്ടു പോകുന്നതല്ലാതെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ഇവർ കേസ് പിൻവലിച്ചിരുന്നു.

സർക്കാർ ആദിവാസി സമൂഹത്തോട് കാണിക്കുന്ന കടുത്ത അനീതിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ശക്തമായ സമരം തുടരുകയും ചെയ്യാനാണ് ഉള്ളാട മഹാസഭയുടെ തീരുമാനം. ഇതിൻ്റെ ആദ്യപടിയായി കിഴുകാനും ഫോറസ്‌റ്റ് സെക്ഷൻ ഓഫിസിൽ സമരം സംഘടിപ്പിച്ചു.

ALSO READ :ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ച സംഭവം; കേസെടുത്ത്‌ വനം വകുപ്പ്

ABOUT THE AUTHOR

...view details