കേരളം

kerala

ETV Bharat / state

'അയ്യയ്യേ നാണക്കേട്'; കൊച്ചിയിൽ ചികിത്സക്കെത്തിയ വിദേശിക്ക് കാനയിൽ വീണ് പരിക്ക്

ഫ്രഞ്ച് പൗരനായ ലാന്‍റന് പരിക്കേൽക്കുന്നത് കാൽനട യാത്രക്കിടെ.

MAN FELL DOWN INTO DRAINAGE  കാനയിൽ വീണ് വിദേശിക്ക് പരിക്ക്  FOREIGNER FELL INTO A DRAINAGE  കൊച്ചിയിൽ വിദേശി കാനയിൽ വീണു
Foreigner Fell Into Drainage, Kochi (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

എറണാകുളം:ഫോർട്ട്കൊച്ചിയിൽ ചികിത്സക്കെത്തിയ വിദേശിക്ക് കാനയിൽ വീണു പരിക്ക്. ഫ്രാൻസിൽ നിന്നെത്തിയ ലാന്‍റനാണ് (39) കണങ്കാലിന് സാരമായി പരിക്കേറ്റത്. ഇന്ന് (നവംബർ 7) രാവിലെ പത്തര മണിയോടെ കസ്‌റ്റംസ് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം. റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വച്ചാണ് അപകടം.

കാനയിൽ വീണ് വിദേശി (ETV Bharat)

കാൽനടയായി പോകുന്നതിനിടെ ലാന്‍റൻ കാനയിലേക്ക് വീഴുകയായിരുന്നു. കാനയിൽ വീണ ലാന്‍റനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇടതുകാലിന്‍റെ തുടയെല്ല് പൊട്ടിയതിനാൽ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെഡിക്കല്‍ കോളജിലെ പരിശോധനയിൽ ഡോക്‌ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ് ലാന്‍റൻ.

Also Read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വണ്ടി പോട്ടെ അടുത്ത വണ്ടിയിൽ ലക്ഷ്യ സ്ഥലത്തേക്ക് യാത്ര തുടരാം

ABOUT THE AUTHOR

...view details