കേരളം

kerala

ETV Bharat / state

ട്രെയിനിൽ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പാൻട്രി ജീവനക്കാരൻ പിടിയിൽ - FOREIGN WOMAN ASSAULTED IN TRAIN - FOREIGN WOMAN ASSAULTED IN TRAIN

ട്രെയിനിലെ ഏസി കമ്പാർട്‌മെന്‍റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം. പാൻട്രി ജീവനക്കാരന്‍ പിടിയില്‍. മധ്യപ്രദേശ് സ്വദേശിയാണ് പിടിയിലായത്.

GERMAN WOMAN ASSAULTED IN TRAIN  പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ  PANTRY STAFF ARREST ON ASSAULT CASE  ട്രെയിനിൽ ലൈംഗികാതിക്രമം
Pantry Staff Arrested (ETV Bharat)

By ETV Bharat Kerala Team

Published : Jun 25, 2024, 9:30 PM IST

പാൻട്രി ജീവനക്കാരൻ പിടിയിൽ (ETV Bharat)

കോട്ടയം:ട്രെയിനിൽ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാൻട്രി ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങാണ് (40) റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ഏസി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുകയായിരുന്ന ജർമ്മൻ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. ഇന്നലെ (ജൂൺ 24) ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്‌സ്‌പ്രസിലാണ് സംഭവം.

ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഏസി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. റെയിൽവേ എസ്‌എച്ച്‌ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഗ്രേഡ് എസ്‌ഐ സന്തോഷ്, സീനിയർ സിപിഒ മധു എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ടിടിഇയുടെ റിപ്പോർട്ടും യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Also Read: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ABOUT THE AUTHOR

...view details