കോഴിക്കോട് :അറേബ്യൻ ഫുഡ്, നാടൻ വിഭവങ്ങൾ, വിവിധ തരം ചായകൾ, ജ്യൂസുകൾ,
ഈന്തും പിടി മുതൽ പനം കഞ്ഞി വരെ... രുചി വൈവിധ്യങ്ങളുടെ കലവറയാണ് ഫുഡ് ഫെസ്റ്റ്. മലബാറിന്‍റെ തനത് ഭക്ഷണ വിഭവങ്ങൾ എല്ലാമുണ്ട് ബേപ്പൂരിൽ നടക്കുന്ന അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്‍റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റിൽ.
രാപ്പകൽ വ്യത്യാസം ഇല്ലാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ഫുഡ് ഫെസ്റ്റിലേക്ക് ഒഴുകിയെത്തുന്നത്. ഓരോ വിഭവങ്ങൾ രുചിച്ചു നോക്കിയും ഫുഡ് ഫെസ്റ്റിലെ
കാഴ്‌ചകൾ കണ്ടും ജലോത്സവത്തിന് എത്തിയവർ ഓരോതരം ഭക്ഷണത്തിന്‍റെയും വൈവിധ്യമറിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫുഡ് ഫെസ്റ്റിൽ ഒരുക്കിയ സ്റ്റാളുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതിന്
കുട്ടികൾ ഉൾപ്പെടെയുള്ള 'പറച്ചിലുകാരു'ടെ വിളിച്ചു പറയൽ കൗതുക കാഴ്‌ചയായി.
വലിയ തിരക്കാണ് ഓരോ സ്റ്റാളുകളിലും അനുഭവപ്പെട്ടത്. ആവശ്യക്കാരുടെ മുന്നിൽ വച്ച് തന്നെ വിഭവങ്ങൾ ഒരുക്കി നൽകുന്നു എന്ന പ്രത്യേകത ബേപ്പൂർ ഫുഡ് ഫെസ്റ്റിനുണ്ട്.
ബേപ്പൂരിലെ ഫുഡ് ഫെസ്‌റ്റിവല്‍ (ETV Bharat) മലബാറിലെ കൊതിയൂറും വിഭവ വൈവിധ്യം അടുത്തറിയാൻ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന് എത്തിയവർക്ക് ഫുഡ് ഫെസ്റ്റിലൂടെ സാധിച്ചു എന്നത് ബേപ്പൂർ ഫുഡ് ഫെസ്റ്റിനെ ഏറെ വ്യത്യസ്‌തമാക്കുന്നു.
Also Read:ചാലിയാറിന്‍റെ തീരത്ത് ഇനി ഉത്സവരാവ്; പോരീന്‍ ചെങ്ങായിമാരെ ബേപ്പൂരിലേക്ക്, അന്താരാഷ്‌ട്ര വാട്ടർ ഫെസ്റ്റിവലിന് നാളെ തുടക്കം