കണ്ണൂര്‍: പാഴ് വസ്‌തുക്കളിൽ നിന്ന് മനോഹരമായ പൂക്കൂടകള്‍ നിർമിച്ച് ശ്രദ്ധേയയാകുകയാണ് പയ്യന്നൂർ സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളി ഓമന. വീടിനും പരിസരത്തും നിന്നെല്ലാം ലഭിക്കുന്ന പാഴ്‌വസ്‌തുക്കളില്‍ നിന്നാണ് വിസ്‌മയകരമായ പൂക്കൂടകള്‍ പിറവിയെടുക്കുന്നത്. ഉപയോഗ ശൂന്യമായ വാട്ടര്‍ ബോട്ടിലുകള്‍, കാര്‍ഡ് ബോഡുകള്‍, പാളകള്‍, പേപ്പറുകള്‍, തുണികള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം കളര്‍ഫുള്‍ പൂക്കളുകള്‍ ഓമനയുണ്ടാക്കും.
പാഴ് വസ്‌തുക്കളില്‍ 'ഓമന വസന്തം'; വിസ്‌മയമാണ് ഈ പൂക്കൂട നിര്‍മാണം - Flower Verse Making OF Omana
ഉപയോഗ ശൂന്യമായ വസ്‌തുക്കളില്‍ നിന്ന് പൂക്കൂടകള്‍ നിര്‍മിച്ച് ഓമന. വാട്ടര്‍ ബോട്ടിലുകള്‍, കാര്‍ഡ് ബോഡുകള്‍, പാളകള്‍, പേപ്പറുകള്‍, തുണികള്‍ എന്നിവ കൊണ്ടാണ് പൂക്കൂടകളുടെ നിര്‍മാണം.
Published : Mar 9, 2024, 3:43 PM IST
കൗതുകം ജനിപ്പിക്കുന്ന പൂക്കളുകള്‍ ഓമന നിര്‍മിച്ച് തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. യൂട്യൂബ് നോക്കിയാണ് പൂക്കൂടകളുടെ നിര്‍മാണം പഠിച്ചെടുത്തത്. നിര്‍മിക്കുന്ന പൂക്കളുടെ ഭംഗി കണ്ട് നിരവധി പേര്‍ അതാവശ്യപ്പെടാറുണ്ട്. എന്നാല്‍ വില്‍ക്കാനാണെങ്കില്‍ വളരെ നന്നായി നിര്‍മിക്കണമെന്നാണ് ഓമന പറയുന്നത്.
ഒഴിവ് സമയത്ത് വെറുതെ യൂട്യൂബ് നോക്കിയപ്പോള്‍ കണ്ട പൂക്കൂടകളുടെ വീഡിയോയാണ് നിര്‍മാണത്തിന് പ്രചോദനമായത്. തുടര്‍ന്ന് അവയുടെ നിര്‍മാണം നോക്കി പഠിച്ചു. തുടര്‍ന്ന് ഉപയോഗ ശൂന്യമാക്കി കളയുന്നവയെല്ലാം ശേഖരിച്ച് വയ്‌ക്കും. ഒഴിവ് സമയങ്ങളില്‍ അവ പഠിച്ചെടുത്ത പൂക്കൂടകളാക്കി മാറ്റും. പൂക്കൂടകളുടെ നിര്‍മാണത്തിന് ഭര്‍ത്താവും മക്കളും വലിയ പിന്തുണയും നല്‍കുന്നുണ്ട്. ഓരോ വസ്‌തുക്കളില്‍ നിന്നും കളര്‍ഫുള്ളായ പൂക്കൂടകള്‍ ഒരുക്കുമ്പോള്‍ അത് ജീവിതത്തിന് കൂടുതല്‍ നിറം പകരുന്നതായി തോന്നുമെന്ന് ഓമന പറഞ്ഞു.