ആലപ്പുഴ : കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. കളർകോട് ജങ്ഷന് സമീപം 9:30 ഓടെയാണ് അപകടം നടന്നത്.
വണ്ടാനം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന ടവേര കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു.