കേരളം

kerala

ETV Bharat / state

ചാലിയത്ത് ബോട്ടുകൾ കത്തി നശിച്ചു - boat caught fire in Chaliyam

തീയണച്ചത് മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനയെത്തി. തെങ്ങുകളിലേക്കും തീപടര്‍ന്നു.

By ETV Bharat Kerala Team

Published : May 5, 2024, 2:25 PM IST

CHALIYAM FIRE  BOAT FIRE  ബോട്ടുകൾ തീ കത്തിനശിച്ചു  മീഞ്ചന്ത ഫയർ യൂണിറ്റ്
Boats fired at Chaliyam; Boats kepts for repairing got fire (Etv Bharat)

കോഴിക്കോട്:ചാലിയത്ത് ഉപയോഗ ശൂന്യമായ ബോട്ടുകൾ തീ കത്തിനശിച്ചു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പ്രദേശവാസിയായ ബാബു എന്ന ആളുടെ പറമ്പിനു സമീപത്ത് ചാലിയാറിൽ ആണ് കേടുവന്ന മൂന്ന് ബോട്ടുകൾ അറ്റകുറ്റ പണി നടത്തുന്നതിന് ഒതുക്കിയിട്ടിരുന്നത്.

ഈ ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരും മറ്റ് ബോട്ടു ജീവനക്കാരും ബോട്ടുകളിലെ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി. അപ്പോഴേക്കും സമീപത്തെ നാല് തെങ്ങുകളിലേക്കും തീ പടർന്നു.

തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിലാണ് തീ അണക്കാനായത്. സ്റ്റേഷൻ ഓഫീർ എം.കെ. പ്രമോദ് കുമാർ, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനൽ, ഫയർ ആൻ്റ്റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ്‌ സാനിജ്, കെ.പി.നിജാസ്, സി.പി.ബിനീഷ്, ജി.പ്രവീൺ, ഷൈലേഷ്, പി.ബിനീഷ്. ടി.ടി.ഉണ്ണികൃഷ്ണൻ, വുമൺ റെസ്ക്യൂ ഓഫീസർമാരായ ബി.ലിൻസി, അതുല്ല്യ സുരേന്ദ്രൻ, ഉണ്ണിമായ, ഐശ്വര്യ ഹോംഗാർഡുമാരായ ചന്ദ്രൻ, ജയപ്രകാശ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Also Read:കടുത്ത വേനലില്‍ തീപിടിത്ത സാധ്യത ; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ABOUT THE AUTHOR

...view details