കേരളം

kerala

ETV Bharat / state

പാമ്പ്‌ പിണയും പോലെ ഗേറ്റിൽ കുരുങ്ങി; തെരുവ് നായയ്‌ക്ക് രക്ഷകരായി ഫയർ ഫോഴ്‌സ് - dog stucked in the gate - DOG STUCKED IN THE GATE

അടൂർ നഗരത്തോട് ചേർന്ന അടൂർ കണ്ണങ്കോട് ക്രിസ്ത്യൻ പള്ളിയുടെ ഓഡിറ്റോറിയത്തിന്‍റെ ഗേറ്റിനിടയിലാണ് നായ കുടുങ്ങിയത്. കമ്പികൾക്കിടയിൽ കുരുങ്ങി പോയ നായ അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.

തെരുവ് നായയെ രക്ഷിച്ച് ഫയർ ഫോഴ്‌സ്  DOG STUCK IN THE GATE IN ADOOR  ഫയർ ഫോഴ്‌സ്  STREET DOG
ഗേറ്റിൽ കുടുങ്ങിയ തെരുവ് നായ (ETV Bharat)

By ETV Bharat Kerala Team

Published : Jun 26, 2024, 7:31 PM IST

Updated : Jun 26, 2024, 9:35 PM IST

പാമ്പ്‌ പിണയും പോലെ ഗേറ്റിൽ കുടുങ്ങി തെരുവ് നായ; രക്ഷകരായി ഫയർ ഫോഴ്‌സ് (ETV Bharat)

പത്തനംതിട്ട :അടൂർ നഗരത്തോട് ചേർന്ന ഓഡിറ്റോറിയത്തിൽ ഭക്ഷണം തേടിയെത്തിയ തെരുവ് നായ ഗേറ്റിലെ കമ്പികൾക്കിടയിൽ കുടുങ്ങിയത് വേദനിപ്പിക്കുന്ന കാഴ്‌ചയായി. കമ്പികൾക്കിടയിൽ ഇഴചേർത്തതു പോലെ കുരുങ്ങി പോയ നായ അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.

അടൂർ നഗരത്തോട് ചേർന്ന അടൂർ കണ്ണങ്കോട് ക്രിസ്ത്യൻ പള്ളിയുടെ ഓഡിറ്റോറിയത്തിന്‍റെ ഗേറ്റിനിടയിലാണ് നായ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഈ ഓഡിറ്റോറിയത്തിൽ കല്യാണം നടന്നിരുന്നു. കല്യാണത്തിന് ബാക്കി വന്ന ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിൽ ആകാം നായ ഗേറ്റിലെ ചെറിയ വിടവിലൂടെ അകത്തു കയറാൻ ശ്രമിച്ചത്.

എന്നാൽ ഗേറ്റിൽ കുടുങ്ങി പോയ നായ തിരികെ ഇറങ്ങാനുള്ള വെപ്രാളത്തിൽ പാമ്പ്‌ കുരുങ്ങും പോലെ ഗേറ്റിൽ കുടുങ്ങി. കമ്പി കടിച്ചു മുറിച്ചു രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെ വായും കമ്പിയിൽ കുടുങ്ങി. നാട്ടുകാർ നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അടൂർ ഫയർ ഫോഴ്‌സ് എത്തി കമ്പി മുറിച്ചു നീക്കിയാണ് നായയെ രക്ഷപ്പെടുത്തിയത്.

നായയുടെ അരയ്ക്ക് താഴെ പരിക്കേറ്റിട്ടുണ്ട്. കനത്ത മഴയും തണുപ്പും ആയതോടെ ഭക്ഷണം തേടി അലയുന്ന തെരുവ് നായ്ക്കൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. ഇന്നലെ അടൂരിൽ കേക്കിനായി പാൽ കുടത്തിൽ തലയിട്ട തെരുവ് നായയുടെ തല കുടത്തിൽ കുടുങ്ങിയിരുന്നു. അടൂർ ഫയർ ഫോഴ്‌സാണ് നായയെ രക്ഷിച്ചത്.

Also Read: പാൽ മണവും കേക്ക് മണവും ഒന്നിച്ചെത്തി; പാത്രത്തിൽ തലയിട്ട് നായ പൊല്ലാപ്പിലായി, രക്ഷകരായി ഫയർഫോഴ്‌സ്

Last Updated : Jun 26, 2024, 9:35 PM IST

ABOUT THE AUTHOR

...view details