പത്തനംതിട്ട:ഓമല്ലൂരിലെ മൊത്ത വ്യാപാര കടയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തി നശിച്ചു. ഇന്ന് (12-01-2025) ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ കടയുടമയ്ക്കും ജീവനക്കാരനും പൊള്ളലേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓമല്ലൂർ തൈക്കുറ്റി മുക്കിനും പേഴുംമൂട് ജങ്ഷനുമിടയിൽ പൂജാ സാമഗ്രികളും വിളക്കെണ്ണയും മറ്റും വിൽക്കുന്ന മൊത്തക്കടയ്ക്കാണ് തീപിടിച്ചത്. തീ ആളിപ്പടർന്ന് സമീപത്തെ ഐസ്ക്രീം മൊത്തക്കടയിലേക്കും പടർന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Also Read:പത്തനംതിട്ട പീഡനക്കേസ്: 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, 7 പേര്‍ കസ്റ്റഡിയില്‍; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും