മനില [ഫിലിപ്പീൻസ്]:ഫിലിപ്പീൻസിലെ മനിലയിലെ ബിനോണ്ടോയിലുണ്ടായ തീപിടിത്തത്തിൽ 11 പേർക്ക് ദാരുണാന്ത്യം. മേഖലയിലെ കാർവാജൽ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മനില ബ്യൂറോ ഓഫ് ഫയർ പ്രൊട്ടക്ഷനിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് കെട്ടിടത്തിന്‍റെ നാലാം നിലയിലെ കാൻ്റീനിൽ രാവിലെ 7:20നാണ് തീപിടിത്തമുണ്ടായതെന്ന് ഡെയ്‌ലി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു.
ഗ്യാസ് ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ടര മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.