പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ലസ്‌ടു വിദ്യാര്‍ഥിനി ഗർഭിണിയായിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പെൺകുട്ടിയുടെ സഹപാഠിയുടെ അടക്കം രക്ത സാമ്പിളുകള്‍ പരിശോധിക്കാന്‍ പൊലീസ്. ഇതിനായി ഗർഭസ്ഥശിശുവിന്‍റെ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ശിശുവിന്‍റെ ഡിഎൻഎ സാമ്പിളുമായി മറ്റ് രക്ത സാമ്പിളുകള്‍ ഒത്തുനോക്കും.
17 കാരനായ സഹപാഠി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഗർഭം ധരിച്ചത് സഹപാഠിയില്‍ നിന്ന് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസില്‍ ഇന്നലെ പോക്സോ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിനെടുത്ത എഫ്‌ഐആറിന് പുറമെയാണ് പുതിയ എഫ്‌ഐആർ എടുത്തിരിക്കുന്നത്. ആന്തരികാവയവങ്ങള്‍ക്ക് തകരാർ സംഭവിച്ചതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇവ പരിശോധനയ്‌ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 22ന് ആണ് പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. പനിയെ തുടർന്നുള്ള അണുബാധക്ക് എന്ന രീതിയിലാണ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്.
Also Read:വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗർഭിണി; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്