തൃശൂര്‍: ചേലക്കര സൂപ്പിപ്പടിയിൽ ഭാര്യാഗൃഹത്തിൽ മകൾക്ക് പെരുന്നാൾ സമ്മാനം നൽകാനെത്തിയ പിതാവിന് ക്രൂരമർദനം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സൂപ്പിപ്പടിയിലെ ഭാര്യാഗൃഹത്തിൽ എത്തിയ ചേലക്കോട് സ്വദേശി സുലൈമാൻ എന്ന യുവാവിനാണ് ബന്ധുക്കളിൽ നിന്ന് മർദനമേറ്റത്.
മകൾക്ക് പെരുന്നാൾ സമ്മാനം നൽകാനെത്തിയ പിതാവിന് ക്രൂരമർദനം; സംഭവം ചേലക്കര സൂപ്പിപ്പടിയിൽ - Father Brutally Beaten Up - FATHER BRUTALLY BEATEN UP
ബന്ധുക്കളുടെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

FATHER BRUTALLY BEATEN UP (ETV Bharat)
Published : Jun 17, 2024, 1:40 PM IST
|Updated : Jun 17, 2024, 2:10 PM IST
പിതാവിന് ക്രൂരമർദ്ദനം (ETV Bharat)
വീട്ടുകാരുമായി കുറച്ചു നാളായി സുലൈമാൻ അകന്നു താമസിക്കുകയായിരുന്നു. സുലൈമാൻ്റെ മകൾക്ക് പെരുന്നാൾ വസ്ത്രങ്ങളുമായി എത്തിയപ്പോൾ നടന്ന വാക്ക് തർക്കമാണ് സംഭവത്തിന് ഇടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ:മദ്യപിക്കുന്നതിനിടെ തർക്കം ; സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു
Last Updated : Jun 17, 2024, 2:10 PM IST