കേരളം

kerala

ETV Bharat / state

മൂന്നംഗ കുടുബം അപകടത്തിൽപ്പെട്ടു, അച്ഛനും മകനും മരിച്ചു - Father and son died in an accident - FATHER AND SON DIED IN AN ACCIDENT

മൂന്നംഗ കുടുംബം അപകടത്തില്‍ പെട്ടു, അച്ഛനും മകനും മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.

ACCIDENT  FATHER AND SON DIED IN AN ACCIDENT  A FAMILY MET WITH AN ACCIDENT  MOM IN SERIOUS CONDITION
A family of three met with an accident, Father and son died

By ETV Bharat Kerala Team

Published : Apr 7, 2024, 8:57 PM IST

ആലപ്പുഴ:കാൽനടയാത്രക്കാരനെ രക്ഷിക്കാനുള്ളശ്രമത്തിനിടയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് പോയ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് അച്‌ഛനും മകനും മരിച്ചു. ദേശീയപാതയില്‍ പുറക്കാട് ഭാഗത്തുണ്ടായ വാഹനാപകടത്തിലാണ് അച്‌ഛനും മകനും മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

പുന്തല കണ്ടത്തിൽ പറമ്പിൽ സുദേവ് (43), മകൻ ആദിദേവ്(12) എന്നിവരാണ് മരിച്ചത്. സുദേവിൻ്റെ ഭാര്യ വിനിത(36)യെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു കുടുംബം.

റോഡ് മുറിച്ചു കടന്ന കാൽനടയാത്രക്കാരനെ രക്ഷപെടുത്താൻ ശ്രമിച്ച ബൈക്ക് നിയന്ത്രണം തെറ്റി സൈക്കിളിൽ പോയ മത്സ്യവ്യാപാരിയെ ഇടിച്ച ശേഷം പിന്നാലെ വന്ന ടാങ്കർ ലോറിയിൽ തട്ടിമറിഞ്ഞാണ് അപകടം. അച്‌ഛനും മകനും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Also Read:കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; നെയ്യാറ്റിൻകരയിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം - KSRTC BUS AND SCOOTER COLLIDE

ABOUT THE AUTHOR

...view details