കാസർകോട് :കരിന്തളം കോളജിലെ വ്യാജ രേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയെ മാത്രം പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത് ( Fake Certificate Case ). അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം.
എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം ഗവ. കേളേജില്‍ വിദ്യ ഒരു വര്‍ഷം ജോലി ചെയ്‌തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.