വയനാട് :തലപ്പുഴയില്‍കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി. മക്കിമല കൊടക്കാട് വനമേഖലയിലാണ് വസ്‌തുക്കള്‍ കണ്ടെത്തിയത്. വനം വകുപ്പ് വാച്ചർമാരുടെ ഫെൻസിങ് പരിശോധനയ്‌ക്കിടെയാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്.
വയനാട്ടില്‍ സ്‌ഫോടന വസ്‌തുക്കള്‍ കണ്ടെത്തി: സംഭവം മാവോയിസ്റ്റ് മേഖലയില്‍ - Explosives Found In Wayanad - EXPLOSIVES FOUND IN WAYANAD
വയനാട് തലപ്പുഴയിൽ സ്‌ഫോടക വസ്‌തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഫെൻസിങ് പരിശോധനയ്‌ക്കിടെയാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്.
Explosives Found In Wayanad (ETV Bharat)
Published : Jun 25, 2024, 8:42 PM IST
തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കണ്ടെടുത്തവ ഐഇഡി (Improvised Explosive Device) ആണെന്നാണ് നിഗമനം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുകയുള്ളൂ. മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമായ മേഖലയാണിത്.