കേരളം

kerala

ETV Bharat / state

പാനൂരില്‍ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ഒരാൾ മരിച്ചു - BOMB BLAST IN PANOOR - BOMB BLAST IN PANOOR

ബോംബ് നിർമാണത്തിനിടെ വ്യാഴാഴ്‌ച (മാർച്ച് 4) രാത്രി ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.

BOMB BLAST ONE DIED IN KANNUR  EXPLOSION DURING BOMB MAKING  ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം
Explosion During Bomb Making, One Person Died

By ETV Bharat Kerala Team

Published : Apr 5, 2024, 1:44 PM IST

Explosion During Bomb Making, One Person Died

കണ്ണൂർ :പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂര്‍ സ്വദേശി ഷെറിന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച (മാർച്ച് 4) രാത്രി ഒരു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പാനൂര്‍ മുളിയാത്തോട് വീടിന്‍റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടാമായത്.

സ്ഫോടനത്തിൽ ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു, മറ്റൊരാളുടെ മുഖത്തും ഗുരുതമായ പരിക്കേറ്റിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിൻ ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൈക്ക് പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ഇരുവരേയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും, അവരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഇവര്‍ സിപിഎം അനുഭാവികളാണെന്നാണ്‌ സൂചന. പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്‍റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും ആരോപണം.

ALSO READ : കണ്ണൂരിൽ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; രണ്ട് പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details