കേരളം

kerala

ETV Bharat / state

വരയാടുകളുടെ പ്രജനന കാലം; ഇരവികുളത്ത് സന്ദര്‍ശകരെ വിലക്കും; നിയന്ത്രണം മാര്‍ച്ച് 31 വരെ - ERAVIKULAM PARK WILL BE CLOSED

ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകരെ വിലക്കും. നടപടി വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത്. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഏപ്രില്‍ ഒന്നിന് പാര്‍ക്ക് തുറക്കും.

ERAVIKULAM NATIONAL PARK  ERAVIKULAM PARK TOURISM  IDUKKI TOURISM  ഇരവികുളം സന്ദര്‍ശകര്‍ക്ക് വിലക്ക്
Eravikulam National Park (ETV Bharat)

By ETV Bharat Kerala Team

Published : Jan 30, 2025, 12:55 PM IST

ഇടുക്കി:വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. മാര്‍ച്ച് 31 വരെ രണ്ട് മാസക്കാലത്തേക്ക് ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി വരുന്നത്.

ഇരവികുളത്തെ വരയാടുകളുടെ ദൃശ്യം. (ETV Bharat)

വരയാടുകളുടെ ആവാസ കേന്ദ്രമായ ഉദ്യാനത്തില്‍ വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ രണ്ട് മാസക്കാലത്തേക്ക് ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി വരുന്നത്.

വിലക്കിന് ശേഷം ഏപ്രില്‍ 1ന് പാര്‍ക്ക് വീണ്ടും തുറക്കും. ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ മെയ് മാസം നടത്തിയ കണക്കെടുപ്പില്‍ ഇരവികുളത്ത് ഉള്‍പ്പെടെയുള്ള വരയാടുകളുടെ ആവാസ കേന്ദ്രങ്ങളില്‍ 827 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതില്‍ 144 എണ്ണം പുതിയ കുഞ്ഞുങ്ങളായിരുന്നു.

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ഇഷ്‌ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരവികുളം ദേശീയോദ്യാനം. ശരാശരി 2500ന് മുകളില്‍ സന്ദര്‍ശകര്‍ ദിവസേന പാര്‍ക്കിലെത്താറുണ്ട്. കഴിഞ്ഞ 10 മാസം കൊണ്ട് 20 കോടി രൂപയാണ് ഇരവികുളം ദേശിയോദ്യാനത്തിലെ വരുമാനം.

Also Read:ഈ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കിട്ടുന്ന പണം എല്ലാം കയ്യില്‍ തന്നെ നില്‍ക്കും; ജീവിക്കാനും സുന്ദരം...!

ABOUT THE AUTHOR

...view details