തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറും തമ്മിലുണ്ടായ കൂടിക്കാഴ്‌ചയടക്കം എല്‍ഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പരാജയം വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനവിധി കണക്കിലെടുത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരുത്താമോ അതെല്ലാം ചെയ്യുമെന്നും ഒരു പ്രമുഖ മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന്‍ - ജാവേദ്ക്കര്‍ കൂടിക്കാഴ്‌ച; സിപിഎം വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ - MV GOVINDAN ON ELECTION FAILURE - MV GOVINDAN ON ELECTION FAILURE
ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവകേരള സദസ് എല്‍ഡിഎഫിന് ലഭിച്ച വോട്ട് വിഹിതം 33 ശതമാനമാക്കാന്‍ കാരണമായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Published : Jun 23, 2024, 11:16 AM IST
അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ പ്രശ്‌നം നിലനിന്നിരുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് തോല്‍വിയേ ബാധിച്ചേക്കാമെന്നും എംവി ഗോവിന്ദന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കേന്ദ്രം കേരളത്തിന് വിഹിതം അനുവദിക്കാത്തതാണ് ഇതു മുടങ്ങാന്‍ കാരണം.
സംഘടനാപരമായ പരിശോധനയും നടത്തും. അരൂപിയായ ആരെപ്പറ്റിയും പറയേണ്ട കാര്യമില്ല പാര്‍ട്ടിയാണ് മുന്നില്‍ നിന്ന് മാറ്റത്തിനായി പ്രവര്‍ത്തിക്കേണ്ടത്. നവകേരള സദസ് എല്‍ഡിഎഫിന് ലഭിച്ച വോട്ട് വിഹിതം 33 ശതമാനമാക്കാന്‍ കാരണമായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Also Read:'ലീഗിൻ്റെ മുഖം നഷ്‌ടപ്പെട്ടു, കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നു': മുഖ്യമന്ത്രി