കണ്ണൂർ: കാഫിർ സ്‌ക്രീന്‍ഷോട്ട് വിവാദത്തിൽ സിപിഎം ഉരുണ്ടുകളി തുടരുമ്പോൾ കെകെ ശെെലജയെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഏറ്റവും ഒടുവിൽ കെ.കെ ലതികയെ പിന്തുണച്ചുകൊണ്ടായിരുന്നു ഇ.പി ജയരാജന്‍റെ നിലപാട്. കെകെ ലതികയെ ശൈലജ തള്ളിയത് എന്തിനെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.
സോഷ്യൽ മീഡിയയിൽ വരുന്ന പല പോസ്റ്റുകളും പലരും ഷെയർ ചെയ്യുന്നത് നിജസ്ഥിതി അറിഞ്ഞിട്ടല്ല. വിവാദ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന ഉദേശത്തിലാണ് ലതിക പോസ്റ്റ് ഷെയർ ചെയ്‌തതെന്നും ഇപി ജയരാജൻ പറഞ്ഞു. എന്തോ ഒരു റിപ്പോർട്ട് പൊലീസ് കോടതിയിൽ കൊടുത്തപ്പോൾ എല്ലാത്തിനും പിന്നിലും എൽഡിഎഫ് ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാം കാര്യങ്ങളും പൊലീസ് കണ്ടെത്തിയെന്ന അഭിപ്രായം ഇല്ല.