കേരളം

kerala

ETV Bharat / state

കോഴിക്കോട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; ക്ഷേത്ര കമ്മിറ്റി ഭാരവാഹിക്ക് പരിക്ക് - elephant turned violent

മുണ്ടക്കൽ ചെമ്പകശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് ആന ഇടഞ്ഞത്

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Feb 18, 2024, 10:31 AM IST

ചെമ്പകശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു

കോഴിക്കോട് : പൂവാട്ടുപറമ്പിന് സമീപം മുണ്ടക്കൽ ചെമ്പകശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. താലപ്പൊലി കഴിഞ്ഞ ഉടൻതന്നെ ആനപ്പുറത്തുള്ള തിടമ്പും വെഞ്ചാമരവും താഴേക്കിറക്കുന്നതിന് കുമ്പിടുന്നതിനുള്ള നിർദ്ദേശം പാപ്പാൻ
ആനയ്ക്ക്‌ നൽകിയിരുന്നു (Elephant Turned Violent).

അതിനുശേഷം ആന പെട്ടെന്ന് പിന്നോട്ടായുകയും പിന്നീട് മുന്നോട്ടാഞ്ഞ് പാപ്പാനെ തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ആനയെ തളച്ച കയര്‍ കുടുങ്ങി ഒരു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് സാരമുള്ളതല്ല. ആന ഇടയുന്നതിന് തൊട്ടുമുൻപ്‌ താലപ്പൊലി കഴിഞ്ഞതിനാൽ ക്ഷേത്രമുറ്റത്ത് ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. കൂടാതെ ആനയെ പെട്ടെന്നുതന്നെ തളയ്ക്കാ‌ൻ കഴിഞ്ഞതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.

ALSO READ:തൃശൂരില്‍ ആന ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂരിൽ ആന ഇടഞ്ഞു : തൃശൂർ ചൊവ്വന്നൂര്‍ വിളക്കും തറയ്‌ക്ക് സമീപം ആന ഇടഞ്ഞിരുന്നു. കടേക്കച്ചാല്‍ ഗണേശന്‍ എന്ന ആനയാണ് ഈ മാസം ഒന്നിന് രാവിലെ 8.30 ഓടെ ഇടഞ്ഞത്. ആനയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു (Elephant Attack). പിന്നീട് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.

പാപ്പാന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും ആന വീടിന് മുന്നില്‍ 20 മിനിറ്റ് നിലയുറപ്പിക്കുകയും ചെയ്‌തു. ഏറെ നേരം പിന്നിട്ടിട്ടും ആന ശാന്തനാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുന്നംകുളത്തായിരുന്ന ഒന്നാം പാപ്പാനെ വിളിച്ചുവരുത്തുകയായിരുന്നു (Chowanoor Elephant Attack). സ്ഥലത്തെത്തിയ ഒന്നാം പാപ്പാന്‍ ആനയെ ശാന്തനാക്കി.

സമാനസംഭവം മുൻപും : തൃശൂരിലെ കുന്നംകുളത്തും അടുത്തിടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തളച്ചിരുന്ന ആന ഒരു കിലോമീറ്ററോളം വിരണ്ടോടിയിരുന്നു. ആനയ്‌ക്ക് വെള്ളം നല്‍കുന്നതിനിടെയായിരുന്നു സംഭവമുണ്ടായത്. പോത്തിനെ കണ്ടതാണ് ആന വിരണ്ടോടാന്‍ കാരണമായത്. ആന ഓടി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ഭയന്നോടിയിരുന്നു. ഓട്ടത്തിനിടെ ആനയുടെ ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details