കേരളം

kerala

ETV Bharat / state

കാട്ടാന ആക്രമണം; റോഡ് നിർമ്മാണ കമ്പനിയുടെ വാഹനവും അനുബന്ധ സാമഗ്രഹികളും നശിപ്പിച്ചു - ELEPHANT ATTACK IN ATHIRAPPALLY - ELEPHANT ATTACK IN ATHIRAPPALLY

വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. റോഡ് നിർമ്മാണ കമ്പനിയുടെ വാഹനവും നിർമ്മാണ അനുബന്ധ സാമഗ്രിക ളും ജനറേറ്ററും കാട്ടാനക്കൂട്ടം നശിപ്പിച്ചു.

കാട്ടാന ആക്രമണം  കാട്ടാന ആക്രമണത്തിൽ വാഹനം തകർത്തു  WILD ELEPHANT ATTACK KERALA  WILD ELEPHANT ATTACK THRISSUR
Elephant attack in Athirappally (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 2:59 PM IST

റോഡ് നിർമ്മാണ കമ്പനിയുടെ വാഹനം കാട്ടാന തകർത്തപ്പോൾ (ETV Bharat)

തൃശൂർ: അതിരപ്പിള്ളി ഷോളയാർ അമ്പലപ്പാറ റോഡ് നിർമ്മാണ കമ്പനിയുടെ വാഹനം കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ രാത്രിയിലാണ് അമ്പലപ്പാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. റോഡ് നിർമ്മാണ കമ്പനിയുടെ ലോറിയും നിർമ്മാണ അനുബന്ധ സാമഗ്രികളും ജനറേറ്ററും ഉള്‍പ്പെടെയാണ് തകർത്തത്.

റോഡരികിൽ നിർമ്മാണ സാമഗ്രികളും വാഹനവും നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ തൊഴിലാളികൾ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

Also Read:മച്ചാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയെത്തി: ആശങ്കയില്‍ നാട്ടുകാര്‍

ABOUT THE AUTHOR

...view details