കേരളം

kerala

ETV Bharat / state

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു - ELEPHANT ATTACK IN CHINNAKANAL - ELEPHANT ATTACK IN CHINNAKANAL

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് വീട് തകര്‍ത്ത ആന അരി ഭക്ഷിച്ചു. വീടിനുള്ളിലുണ്ടായിരുന്ന അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാട്ടാന ആക്രമണം ചിന്നക്കനാല്‍  ELEPHANT ATTACK  ELEPHANT COLLAPSED HOUSE IN IDUKKI  ചക്കകൊമ്പന്‍ ആക്രമണം ഇടുക്കി
Elephant attack in chinnakanal (ETV Bharat)

By ETV Bharat Kerala Team

Published : Jul 27, 2024, 9:04 PM IST

അമുത സുരേഷ് ഇടിവി ഭാരതിനോട് (ETV Bharat)

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. സിങ്കുകണ്ടം സ്വദേശി അമുത സുരേഷിൻ്റെ വീടാണ് തകർന്നത്. വെള്ളിയാഴ്‌ച (ജൂലൈ 26) രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം വീട്ടിൽ അമുതയും ഇളയ മകളും മാത്രമാണ് ഉണ്ടായിരുന്നത്. വലിയ ശബ്‌ദം കേട്ട് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

ഷീറ്റ് മറച്ച താത്കാലിക വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വീട്ടിൽ ഉണ്ടായിരുന്ന അരിയും ആന ഭക്ഷിച്ചു. ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഏതാനും നാളുകളായി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്‌ച സമീപ മേഖലയായ ചെമ്പകതൊഴു കുടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Also Read:ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details