കേരളം

kerala

ETV Bharat / state

മുഖത്ത് മുളകുപൊടിയെറിഞ്ഞ് പീഡനം, കവര്‍ച്ച; ആക്രമണം ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികയ്‌ക്ക് നേരെ, പ്രതി പിടിയില്‍ - Elderly Woman Raped During Robbery - ELDERLY WOMAN RAPED DURING ROBBERY

കായംകുളത്ത് വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍.

70 YEAR OLD WOMAN RAPE  ALAPPUZHA NEWS  CRIME NEWS  ആലപ്പുഴ വാര്‍ത്തകള്‍
Representative Image (ETV Bharat)

By PTI

Published : Aug 26, 2024, 7:41 AM IST

ആലപ്പുഴ:ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡനത്തിനരയാക്കിയ ശേഷം കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. കായംകുളം സ്വദേശിയായ ധനേഷ് (29) ആണ് പിടിയിലായത്. 70കാരിയ്‌ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു പീഡനം.

ശനിയാഴ്‌ച രാത്രിയിലാണ് കേസിന്‌ ആസ്‌പദമായ സംഭവം. അയല്‍ക്കാരനെന്ന വ്യാജേന വീട്ടിലേക്ക് എത്തിയാണ് ഇയാള്‍ വയോധികയെ വിളിച്ചത്. വയോധിക വാതില്‍ തുറന്നതും അവര്‍ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം പ്രതി വീടിനുള്ളിലേക്ക് കടന്ന് കൃത്യം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വയോധികയുടെ വീട്ടില്‍ നിന്നും ഏഴ് പവൻ സ്വര്‍ണവുമായി ഇയാള്‍ വാതില്‍ പുറത്തുനിന്നും പൂട്ടിയാണ് രക്ഷപ്പെട്ടത്. 70കാരിയുടെ മൊബൈല്‍ ഫോണും ഇയാള്‍ കൈക്കലാക്കിയിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണം വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.

Also Read :അതിഥിത്തൊഴിലാളിയുടെ ഫോൺ മോഷ്‌ടിച്ചു; രണ്ട് കോഴിക്കോട് സ്വദേശികൾ പിടിയിൽ

ABOUT THE AUTHOR

...view details