കോട്ടയം:യുഡിഎഫ് കോട്ടയം ജില്ല ചെയർമാനായി ഇ ജെ അഗസ്‌റ്റിയെ തെരഞ്ഞെടുത്തു. കോട്ടയം ഡിസിസിയിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. പി ജെ ജോസഫാണ് അഗസ്‌റ്റിയുടെ പേര് നിർദേശിച്ചതെന്ന് കെപിസിസി അച്ചടക്ക സമതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അറിയിച്ചു.
കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റും യുഡിഎഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചതിനെ തുടർന്നാണ് പുതിയ യുഡിഎഫ് ചെയർമാനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. യുഡിഎഫ് അടിയന്തര യോഗം ചേർന്നാണ് ഇ ജെ അഗസ്‌റ്റിയെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തത്.