കോഴിക്കോട് :വാഴക്കാട് എടവണ്ണപ്പാറക്ക് സമീപം ചാലിയാറിൽ 17-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ്. സംഭവത്തിന് മുന്‍പായി പെണ്‍കുട്ടി സഹോദരിയ്ക്ക് ഇത് സംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. പെൺകുട്ടിയുടെ മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും വാഴക്കാട് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഏറെ താഴ്ചയുള്ള കുഴികളുണ്ട്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്ത്രം കുട്ടി സ്വയം ഊരിമാറ്റിയതാകാം. വെള്ളത്തിൽ മുങ്ങാൻ പ്രയാസമായതിനാല്‍ ആയിരിക്കാം ഇത് ചെയ്തതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.
വീട് വിട്ട് ഇറങ്ങിയ ശേഷമാണ് സഹോദരിയ്ക്ക് 17കാരി വാട്സ്ആപ്പില്‍ സന്ദേശം അയച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്ന ദിവസം രാത്രി 11 മണിയ്ക്ക് ശേഷം കുട്ടി ആരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നല്കുന്ന വിവരം.