തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങല ഇന്ന് നടക്കും(DYFI Human Chain Against Central Govt to Be Held Today). വൈകിട്ട് അഞ്ചിന് കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്ന് തിരുവനന്തപുരം രാജ്ഭവന്‍ വരെയാണ് മനുഷ്യചങ്ങല തീര്‍ക്കുക.
വിവിധ ട്രേഡ് യൂണിയനുകളും വിദ്യാര്‍ഥി സംഘടനകളും മനുഷ്യചങ്ങലയില്‍ അണിചേരും. ഇരുപത് ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്‍റെ പ്രതീക്ഷ.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് എ എ റഹീം എംപി മനുഷ്യ ചങ്ങലയുടെ ആദ്യ കണ്ണിയാകും, ഡിവൈഎഫ്ഐയുടെ ആദ്യ ദേശീയ പ്രസിഡന്‍റും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയായി പങ്കെടുക്കും.
ദേശീയപാതയിലൂടെയാകും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യചങ്ങല തീര്‍ക്കുക. 4.30 ന് ട്രയല്‍ റണ്‍ നത്തിയതിന് ശേഷമാകും 5 മണിക്ക് മനുഷ്യ ചങ്ങല തീര്‍ക്കുക. തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലിയതിന് ശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനവുമുണ്ടാകും.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ തീര്‍ക്കുന്ന മനുഷ്യ ചങ്ങല മഹിള അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്‍റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. രാജ്ഭവന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാകും മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്യുക.