കേരളം

kerala

ETV Bharat / state

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി ഇടുക്കിയില്‍ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു ; അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്തവര്‍ - police hit During inspection - POLICE HIT DURING INSPECTION

വാഹന പരിശോധനയ്‌ക്കിടെ പൊലീസിനെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

POLICE HIT BY BIKE  VEHICLE INSPECTION  THREE WERE TAKEN INTO CUSTODY  പൊലീസിനെ ബൈക്ക് കൊണ്ട് ഇടിച്ചു
POLICE HIT DURING INSPECTION

By ETV Bharat Kerala Team

Published : Apr 27, 2024, 12:31 PM IST

പൊലീസിനെ ബൈക്കുകൊണ്ട് ഇടിച്ചുതെറിപ്പിച്ചു

ഇടുക്കി : കട്ടപ്പന ഇരട്ടയാറിൽ വാഹന പരിശോധനയ്‌ക്കിടെ പൊലീസിനെ ബൈക്കുകൊണ്ട് ഇടിച്ചുതെറിപ്പിച്ച് യുവാക്കൾ. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ സിപിഒ മനു പി ജോണിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്‌തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് സബ് ഇൻസ്പെക്‌ടർ എൻ ജെ സുനേഖിൻ്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നുപേർ ഇരട്ടയാർ തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ എത്തിയത്.

വാഹനം നിർത്താൻ പൊലീസുകാർ കൈ കാണിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു. പൊലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്‍റെ ഇരുകൈകൾക്കും കാലിനും പരിക്കേറ്റു.

സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലീസ് പിടികൂടി. മറ്റ് രണ്ടുപേർ ഇരട്ടയാർ ടൗണിൽ വച്ചാണ് പിടിയിലായത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ രാത്രി സമയങ്ങളിൽ യുവാക്കളുടെ സംഘം പലയിടങ്ങളിലും കറങ്ങി നടക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് മൂവർ സംഘം പിടിയിലായത്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരും ഒരാൾ 18 വയസുകാരനുമാണ്. മുമ്പ് കട്ടപ്പന ടി ബി ജംഗ്ഷനിൽ വച്ച് കട്ടപ്പന എസ്ഐയെ ബൈക്ക് ഇടിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ ഉടമയാണ് ഇന്നലെ പിടിയിലായവരിൽ ഒരാൾ.

ALSO READ:മയക്കുമരുന്ന് ലഹരിയിൽ പരാക്രമം; വാഹന പരിശോധനയ്ക്കിടെ കടന്നു കളഞ്ഞ യുവാവ് പിടിയിൽ

ABOUT THE AUTHOR

...view details